ഓസ്കാര്‍ പുരസ്കാര ചടങ്ങിന് പ്രിയങ്ക ഇല്ല പങ്കെടുക്കാനാകാത്തതിന്‍റെ കാരണം വ്യക്തമാക്കി താരം

ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്ര ഇപ്പോള്‍ ബി ടൗണിന് മാത്രം സ്വന്തമല്ല. ഹോളിവുഡിലും തിളങ്ങുന്ന താരമാണ് അവര്‍. ഇന്ന് 90ാം ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇന്ത്യക്കാര്‍ ശ്രദ്ധിച്ചത് പ്രിയങ്കയുടെ അസാന്നിദ്ധ്യമാണ്. 

2017ലെ 89ാം ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പ്രിയങ്കയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. അവാര്‍ഡ് നല്‍കാനും പ്രിയങ്കയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ വേദിയില്‍ പ്രിയങ്ക ഉണ്ടായിരുന്നില്ല. ഇതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. താന്‍ അസുഖബാധിതയാണെന്നും വിശ്രമം ആവശ്യമാണെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്.