തിരുവനന്തപുരം: താരപ്പോരിന് തിയേറ്റില്‍ വന്‍ ആവേശം. നേര്‍ക്കുനേര്‍ ഇറങ്ങിയ മോഹന്‍ലാലിന്റെ പുലി മുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മികച്ച വരവേല്പ്.
തിയേറ്ററുകളില്‍ പുലിയും പുലിയെ പിടിക്കാന്‍ മുരുകനും ഇറങ്ങിയത് രാവിലെ എട്ടുമണിയോടെ 300ലേറെ സ്‌ക്രീനുകളില്‍. അത്യാധുനിക സാങ്കേതികത്തികവോടെയുള്ള മുരുകന്റെ വേട്ട സിനിമയെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡിലെത്തിക്കുമെന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലും പുലിയും തമ്മിലെ ആക്ഷന്‍രംഗങ്ങള്‍ തന്നെയാണ് മുരുകന്റെ ഹൈലൈറ്റ്.
മുരുകന്റെ വേട്ടയെന്ന പോലെ തോപ്പില്‍ ജോപ്പന്റ അച്ചായന്‍ നമ്പറുകളും ജനം ഏറ്റെടുത്തു. മമ്മൂട്ടി - ജോണി ആന്റണി ടീമിന്റ മറ്റൊരു ഹിറ്റെന്നാണ് തിയേറ്റര്‍ പ്രതികരണം. പ്രഭുദേവയുടെ ഡെവിളും ശിവകാര്‍ത്തികേയന്റെ റെമോയും പുലിമുരുകനും തോപ്പില്‍ ജോപ്പനുമൊപ്പം ഇന്നു തിയറ്ററുകളിലെത്തി.
