മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ ശ്രദ്ധേയമായ താരാട്ടുപാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.

മാനത്തെ മാരിക്കുറുമ്പേ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് പാട്ട് എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ വാണി ജയറാം പാടിയിരിക്കുന്നു. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ്കൃഷ്‍ണയാണ്.