നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ പുലിമുരുകൻ ഇനി 3Dയിൽ കാണാം. 3D പതിപ്പ് മെയ് ആദ്യവാരം തീയ്യേറ്ററുകളിൽ എത്തും.

മുരുകന്റെയും പുലിയുടെയും പോരാട്ടം ഇനി ത്രിമാനതലത്തിലേക്കും. പുലിമുരുകന്റെ ത്രിഡി പതിപ്പ് മെയ് 5ന് തീയ്യറ്ററുകളിൽ എത്തും. അതിനു മുന്നോടിയായി പുലിമുരുകൻ 3ഡിയുടെ റെക്കോർഡ് പ്രദർശനത്തിനൊരുങ്ങുകയാണ് അണിയറക്കാർ. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 12ന് നടക്കുന്ന 'പുലിമുരുകന്‍ 3ഡി'യുടെ പ്രിവ്യൂ ഷോ കാണാൻ 15,000 മുതല്‍ 20,000 വരെ പ്ക്ഷകരെത്തും. ഒരേസമയം ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണുന്ന 3ഡി ചിത്രം എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയാണ് ഈ പ്രദര്‍ശനം. 'മെന്‍ ഇന്‍ ബ്ലാക്ക് 3' എന്ന ഹോളിവുഡ് സിനിമയുടെ പേരിലാണ് ഇക്കാര്യത്തില്‍ നിലവിലെ റെക്കോര്‍ഡ്. അത് മറികടക്കുകയാണ് പുലിമുരുകന്‍ ടീമിന്റെ ലക്ഷ്യം.സിനിമ ഇതിനകം 3ഡിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്തുകഴിഞ്ഞു.കേരളത്തില്‍ മാത്രമല്ല മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തുമൊക്കെ ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്നുണ്ട്. കേരളത്തില്‍ 50-60 തീയേറ്ററുകളിലാവും ത്രിഡി പുലിമുരുകൻ എത്തുക.