മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടിയ പുലിമുരുകന്‍ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. പുലിമുരുകന്‍ എന്ന പേരില്‍ തന്നെ തമിഴ് പതിപ്പ് ജൂണ്‍ 16ന് റിലീസ് ചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്‍തിരിക്കുന്നത്. പുലിമുരുകന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

തെലുങ്കില്‍ മന്യംപുലി എന്ന പേരില്‍ എത്തിയപ്പോഴും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആദ്യ ദിനം അഞ്ച് കോടിയിലധികം കളക്ഷന്‍ ലഭിച്ചിരുന്നു. പുലിമുരുകന് മലയാളത്തില്‍ ആദ്യദിനം 4.06 കോടിയായിരുന്നു കളക്ഷന്‍ ലഭിച്ചത്. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ആണ് സിനിമ സംവിധാനം ചെയ്‍തത്. സിനിമയില്‍ പീറ്റര്‍ ഹെയ്‍നിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.