നൂറു കോടിയലധികം കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയായ പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡ്. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച്‌ കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോർഡ് ആണ് പുലിമുരുകന് സ്വന്തമായത്. അങ്കമാലി അഡ്‌ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിച്ചത്.

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം സിനിമ കാണാനെത്തിയിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോർഡ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് മണിക്കായിരുന്നു പ്രദര്‍ശനം. സൗജന്യ പാസുകള്‍ വഴി പ്രവേശനം നിയന്ത്രിച്ചിരുന്നു.