തിരുവനന്തപുരം: കന്യക ടാക്കീസ്, ടേക്ക് ഓഫ്‌ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പി വി ഷാജികുമാറിന്റെ 'സ്ഥലം' എന്ന കഥ സിനിമയാവുന്നു. കളക്ടീവ് സിനിമാസിന്റെ ബാനറില്‍ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷാജി നാരായണന്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ആവുന്ന ചിത്രം 2018 ല്‍ തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്ന ചിത്രത്തിന്റെ സംഭാഷണമെഴുതിയ ഷാജികുമാര്‍, സോഹന്‍ സീനുലാലിന്‍റെ മമ്മൂട്ടി ചിത്രത്തിന്റെ രചനയിലാണ്.

ചിത്രത്തെക്കുറിച്ചുള്ള മറ്റു വിശേഷങ്ങള്‍ വരുംനാളുകളില്‍ അറിയാം.