അടിപൊളി ഡാൻസ് കണ്ട് അന്തം വിട്ട് ആളുകൾ വൈറലായി വീഡിയോ
ന്യൂയോർക്ക്: യൂട്യൂബിൽ കാണുന്ന രസകരമായ വീഡിയോകൾക്ക് പിന്നിൽ ക്യൂ പാർക്ക് എന്ന യൂട്യൂബറുടെ സ്വാധീനം വളരെ വലുതാണ്. അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെവിയിൽ ഹെഡ്സെറ്റ് വച്ച് ന്യൂയോർക്ക് സിറ്റിയിലെ തെരുവിലേക്ക് ചാടിയിറങ്ങി ഡാൻസ് ചെയ്യുകയാണ് ക്യു പാർക്ക്. ചുറ്റുമുള്ള യാത്രക്കാർ അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ട്. കാരണം അവർ നോക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ഒരു യുവാവ് പാട്ട് പാടി ചുവട് വയ്ക്കുന്നു. എന്നാൽ ക്യൂ പാർക്കിന്റെ ചെവിയിൽ അടിപൊളി ബോളിവുഡ്ഡ് പാട്ടുകളാണ്. അതിൽ ധൂം മചാലേയും ചോളീ കേ പീച്ചേയും ദമ്മക് ചലോയും ഒക്കെയുണ്ട് അതിൽ. അതിനനുസരിച്ചാണ് ഡാൻസ്. പക്ഷേ ചുറ്റുമുള്ളവർക്ക് ഇതൊന്നും കേൾക്കാൻ പറ്റില്ലല്ലോ. എന്തായാലും അത്ഭുതത്തോടെ, ചിരിയോടെ ക്യൂ പാർക്കിന്റെ ഡാൻസ് എല്ലാവരും ആസ്വദിക്കുന്നുണ്ട്.
വീഡിയോ കാണാം
