മലയാളത്തിന്‍റെ പ്രിയ നായിക പാര്‍വതിയുടെ ആദ്യ ഹിന്ദി സിനിമയായ ഖരിബ് ഖരിബ് സിംഗിളിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ പാര്‍വതിക്കു പുറമേ ഇര്‍ഫാന്‍ ഖാനാണ് പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നത്. പാര്‍വതിയുടെയും ഇര്‍ഫാന്‍റെയും പ്രണയവും വെളിപ്പെടുത്തുന്നതാണ് ഗാനം. ഇര്‍ഫാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഗാനം പുറത്തുവിട്ടത്.

സിനിമ ഒരു റൊമാന്‍റിക് ട്രാവല്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഗംഗയുടെ തീരങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു പേര്‍ യാത്രയ്ക്കിടയില്‍ പ്രണയം
തിരിച്ചറിയുന്നതാണ് സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 10ന് ചിത്രം തീയേറ്ററുകളിലെത്തും.

Scroll to load tweet…