ആണ്‍കുട്ടികള്‍ കയ്യടക്കിയിരിക്കുന്ന മെക്കാനിക്കല്‍ എഞ്ചിയിനിറിംഗ് പഠിക്കാനായി ക്ലാസിലേക്കൊരു പെണ്‍കുട്ടി എത്തിയാലോ. മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിന്റെ ട്രെയിലര്‍ തരംഗമാകുന്നു. പൊതുവെ ആണ്‍ കുട്ടികള്‍ അടക്കി വാഴുന്ന മെക്കില്‍ ഒരു പെണ്‍കുട്ടി എത്തിപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു കൂട്ടം എഞ്ചിനീയര്‍മാരാണ് ചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്വീനിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ്. ഷിബു കെ. മൊയ്തീന്‍, റിന്‍ഷാദ് വെള്ളോടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അറേബ്യന്‍ ഡ്രീംസ് എന്ന കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ് ആണ്.
