അവന്‍ ചോദിച്ചു, ഒരു മണിക്കൂറിനെത്രയാ വില, 15 വയസേ ഒള്ളു എനിക്ക്; പൊട്ടിത്തെറിച്ച് ക്വീനിലെ നായിക

First Published 13, Mar 2018, 11:04 AM IST
queen star saniya iyappan against moral police
Highlights
  • ക്വീന്‍ സിനിമയിലെ നായികയ്ക്ക് നേരെ അസഭ്യവര്‍ഷം
  • വികാരാധീനയായി പ്രതികരിച്ച് സാനിയ

ഷോര്‍ട് ധരിച്ചുള്ള  ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ക്വീന്‍ സിനിമയിലെ നായിക സാനിയയ്ക്കെതിരെ തെറിവിളിയുമായി സദാചാര ആക്രമണം. അശ്ലീല ചുവയുള്ള കമന്‍റുകള്‍ക്കും ചീത്തവിളികള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് സാനിയ ലൈവ് വീഡിയയിലൂടെ പ്രതികരിച്ചു. വികാരാധീനയായാണ് താരം പ്രതികരിച്ചത്. വെറും 15 വയസുള്ള തന്നോട് ഒരാള്‍ മണിക്കൂറിന് എത്രയാണ് വില എന്ന് ചോദിച്ചു. ഇവനെയൊക്കെ തല്ലികൊല്ലണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് താരം വഡിയോയില്‍ പറയുന്നു.  

നമ്മുടെ നാട്ടിൽ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന വാർത്ത പത്രങ്ങളിലൂടെ കാണാറുണ്ട്. ബാംഗ്ലൂരിൽ ഒരുതവണ പോയപ്പോൾ ഞാൻ ഷോർട്സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തൻ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്. പതിനഞ്ച് വയസ്സായ ഞാൻ ഇത്രയും കേൾക്കുന്നുണ്ടെങ്കിൽ ലോകത്തുള്ള എത്രപേർ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഇതിനോടൊക്കെ എല്ലാവരും പ്രതികരിക്കണം.

നമ്മുടെ നാട്ടിൽ മധുവെന്ന സാധുചേട്ടനെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ തല്ലിക്കൊന്നു. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങൾ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ. എനിക്ക് തോന്നിയ ഒരു കാര്യമാണ്- സാനിയ ചോദിക്കുന്നു. നിങ്ങൾക്കും ഇതുപോലെ അശ്ലീലസന്ദേശങ്ങൾ വരുന്നുണ്ടെങ്കിൽ അത് പുറത്തറിയക്കണം. ഇങ്ങനെയുള്ളവന്മാർ ഈ ലോകത്ത് പോലും ജനിക്കേണ്ടവരല്ല. ഇവന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങള്‍മാരും ഉണ്ടെങ്കിൽ അവരൊക്കെ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. കരഞ്ഞിരിക്കാതെ പ്രതികരിക്കുകയാണ് വേണ്ടതെന്നും സാനിയ പറയുന്നു.


 

loader