പരുക്ക് ഭേദമായി മാധവൻ തിരിച്ചെത്തി, സവ്യസാചി പൂര്‍ത്തിയാക്കി

പരുക്ക് ഭേദദമായി നടൻ മാധവൻ വീണ്ടും അഭിനയരംഗത്തേയ്‍ക്ക്. സവ്യസാചിയെന്ന ചിത്രം പൂര്‍ത്തിയാക്കിയതായി മാധവൻ അറിയിച്ചു. മനോഹരമായ ഒരു സിനിമയായിരിക്കും സവ്യസാചിയെന്നും മാധവൻ പറഞ്ഞു. ചിത്രത്തില്‍ നാഗചൈതന്യയാണ് മറ്റൊരു പ്രധധാന കകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് മാധവൻ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്.


തോളെല്ലിന് ശസ്‍ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് മാധവൻ നേരത്തെ ചില സിനിമകളില്‍ നിന്ന് പിൻമാറിയിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യാനിരുന്ന സിംമ്പയില്‍ നിന്നായിരുന്നു മാധവൻ പിൻമാറിയത്. നേരത്തെ നവ്ദീപ് സിംഗിന്റെ ചിത്രത്തില്‍ നിന്നും മാധവൻ പിൻമാറിയിരുന്നു. ആക്ഷൻ രംഗങ്ങളില്‍ അഭിനയിക്കാകില്ലെന്നതിനാലാണ് മാധവൻ പിൻമാറിയത്.