ചെന്നൈ: ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ട്വീറ്റിന്‍റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി റായ് ലക്ഷ്മി. റായ് ലക്ഷ്മിയുടെ ട്വീറ്റിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഷൂട്ടിങിനിടെ കൈമുട്ടിനേറ്റ ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കാറുണ്ട്. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനില്ല, ഞാന്‍ സുരക്ഷിതയാണ്' എന്നായിരുന്നു പോറലിനൊപ്പമുള്ള കുറിപ്പ്. 

ചിലര്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടു. ഷൂട്ടിങിനിടെ മരണപ്പെട്ട, മരണത്തെ മുഖാമുഖം കണ്ട, ഗുരുതര പരിക്കേറ്റിട്ടും അഭിനയം തുടര്‍ന്ന താരങ്ങള്‍ ഉദാഹരണമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ നിര്‍ത്താന്‍ നടിയോട് ആരാധകര്‍ ആവശ്യപ്പെട്ടു.