ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് നടി റായി ലക്ഷ്മി. നീയാ 2 എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി വീണ്ടുമെത്തുന്നത്. വിവിധ ഗെറ്റപ്പുകളില്‍ അതീവ ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെടുക. തിരിച്ചുവരവില്‍ ചില തുറന്നുപറച്ചിലുകള്‍ താരം നടത്തി. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്തിയതെന്നും പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
തന്‍റെ ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് പലരും കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്നെ ശരീരം വേദനിപ്പിച്ചിട്ടില്ല. ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്. അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നായിരുന്നു റായി ലക്ഷിമിയുടെ വാക്കുകള്‍.
ജീവിതത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയും താരം മനസു തുറന്നു. സിനിമയിൽ പലരും അവരുടെ സ്വകാര്യ ജീവിതത്തിൽ അപരിചതരോടൊപ്പം കഴിയും. എന്നാല്‍ അങ്ങനെ ഒരു രീതി തനിക്ക് താല്പര്യമില്ല. മനുഷ്യര്‍ തമ്മിലുള്ള മാനസികമായ അടുപ്പത്തിനാണ് സ്ഥാനമെന്നും ബന്ധങ്ങളിൽ സ്നേഹവും വിശ്വാസവും വേണമെന്നും നടി വ്യക്തമാക്കി. ഒരു രാത്രി എന്ന സ്റ്റാന്‍ഡിനോട് തനിക്ക് ഒരിക്കലും യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും കാര്യമാണെന്നും റായി ലക്ഷ്മി വ്യക്തമാക്കി.
