ബോളിവുഡില്‍ നായികയായി അരങ്ങേറിയതിന്റെ ത്രില്ലിലാണു റായി ലക്ഷ്മി ഇപ്പോള്‍. ജൂലി 2 എന്ന് ചിത്രത്തില്‍ നായികാ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രം ചെയ്യുന്നതിനിടയ്ക്കു തന്റെ നാണത്തിന്റെ എല്ലാം പരിതികളും ലംഘിച്ചു എന്ന് റായ് ലക്ഷ്മി പറയുന്നു. ആ സമയങ്ങളില്‍ താന്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ. 

ഒരു പെണ്‍കുട്ടിക്ക് ഇത് ചെയ്യേണ്ടതുണ്ടോ എന്ന് തോന്നിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, ജൂലിയുടെ അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അവ ആവശ്യമായിരുന്നു. അത്തരം സീക്വന്‍സുകള്‍ ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എനിക്കിത് ചെയ്യാനാവില്ല എന്ന ചിന്തയാണ് വ്യക്തിയെന്ന നിലയില്‍ എനിക്കുണ്ടായിരുന്നത്. ആ സീനുകള്‍ വീണ്ടും കാണുക എന്നത് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത്രയ്ക്കും മോശമായാണ് ആ സീനുകള്‍ എനിക്ക് തോന്നിയിരുന്നത്. എന്‍റെ നാണത്തിന്റെ എല്ലാ പരിധികളും കടന്നാണ് ഞാന്‍ ഈ കഥാപാത്രം ചെയ്തത്. ഇത് റായ് ലക്ഷ്മിയല്ല ജൂലിയാണ് എന്ന് കരുതിയാണ് സെറ്റില്‍ ആ രംഗങ്ങള്‍ ചെയ്തത്.

എന്നാല്‍, ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏതുതരത്തിലുള്ള റോളുകളും ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധയായിരിക്കുക എന്നതാണ് പ്രധാനം. ഇത് നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയല്ല സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. വ്യക്തിയെന്ന നിലയില്‍ എനിക്കുണ്ടായ ആശങ്കകള്‍ നീക്കിയത് ഈ ചിന്തയാണ്. 
സിനിമയില്‍ ആ രംഗങ്ങള്‍ കാണുമ്പോഴാണ്, ജൂലി അനുഭവിച്ച യാതനകള്‍ ആ രംഗങ്ങള്‍ എത്ര തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ചെയ്ത അധ്വാനം ഫലവത്തായി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.