ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ തിരക്കിലാണ് റായി ലക്ഷ്മി. തന്‍റെ കരിയറിലെ 50 ചിത്രത്തില്‍ അതീവ ഗ്ലാമര്‍ റോളിലാണ് റായി എത്തുന്നത്. ഇതിന്‍റെ സൂചനകള്‍ നല്‍കി ചിത്രത്തിലെ ബിക്കിനി ധരിച്ചുള്ള ചിത്രം ട്വിറ്ററിലൂടെ റായി ലക്ഷ്മി തന്നെ പുറത്തുവിട്ടു. 

 

ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത നേഹ ദൂപീയ നായികയായ ജൂലി എന്ന 2006ലെ ചിത്രത്തിന്‍റെ രണ്ടാഭാഗമാണ് ജൂലി2. സാഹചര്യങ്ങളാല്‍ ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി പറയുന്നത്. ജൂലി 2 ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും.