കഴിഞ്ഞ ദിവസം മ‍ഞ്ജു വാര്യര്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ ഒരു മുത്തശ്ശി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു. കരഞ്ഞത് എന്താണെന്ന് ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ടെന്നായിരുന്നു മറുപടി. മഞ്ജു വാര്യരുടെ കടുത്ത ആരാധിക പക്ഷേ ചില്ലറക്കാരിയല്ല. ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗമായിരുന്നു അത്.


കെ ടി മുഹമ്മദിന്റെ നാടകത്തില്‍ കെ പി ഉമ്മറിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട് റാബിയ ബീഗം. തന്റെ നായികയായി സിനിമയില്‍ അഭിനയിക്കാന്‍ സത്യന്‍ രാമുകാര്യട്ടിനൊപ്പമെത്തി റാബിയ ബീഗത്തെ ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ ആ അവസരം റാബിയ ബീഗം നിരസിക്കുകയായിരുന്നു.