മലയാളത്തിലെ ആക്ഷേപഹാസ്യ സിനിമകളില്‍ മുന്‍നിരയിലുള്ള സിനിമയാണ് സന്ദേശം. ഇപ്പോഴിതാ ആ പേരുമായി സാമ്യമുള്ള മറ്റൊരു സിനിമ വരുന്നു. വീണ്ടും ഒരു സന്ദേശം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രചനാ നാരായണന്‍കുട്ടിയാണ് നായിക. ചിത്രം സന്ദേശത്തിന്റെ രണ്ടാം ഭാഗമല്ല.
ശബരീഷ് വര്‍മയും രൂപേഷ് എസ് നായരും ശ്രീകുമാറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാശാല ബാബു, ബാബു നമ്പൂതിരി, മാമുക്കോയ, ടോണി, ഇന്ദ്രന്‍സ്, മേഘനാഥന്‍, ലക്ഷ്‍മിപ്രിയ, സേതുലക്ഷ്മി, കൃഷ്‍ണപ്രിയ, മാസ്റ്റര്‍ ആരാധ്യന്‍ അനീഷ്, ബേബി അക്ഷര തുടങ്ങിയവരും ചിത്രത്തിലുണ്ട്. രൂപേഷ് എസ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജീഷ് നെടുമാന്നൂര്‍ തിരക്കഥയെഴുതുന്നു. അനില്‍ നായര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജയകൃഷ്‍ണന്‍ പാലക്കാട് ആണ് സംഗീതസംവിധായകന്‍.
