തെലുഗിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് രാധേ ശ്യാം റിലീസ് ചെയ്തത്

ഹൈദരാബാദ്: കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റിവെച്ച പ്രഭാസ്-പൂജ ഹെഗ്‌ഡെ (Prabhas and Pooja Hegde) ചിത്രം രാധേ ശ്യാം (Radhe Shyam) തിയറ്ററിലെത്തിയിരിക്കുകയാണ്. ജില്‍ലൂടെ (Jil) ശ്രദ്ധേയനായ സംവിധായകന്‍ രാധ കൃഷ്‌ണ കുമാറിന്‍റെ (Radha Krishna Kumar) രണ്ടാം സിനിമ എന്നതും രാധേ ശ്യാമിന്‍റെ പ്രത്യേകതയാണ്. ഭാഗ്യശ്രീ, കൃഷ്‌ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങി വലിയ താരനിരയുടെ സാന്നിധ്യമുള്ള ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കവര്‍ന്നോ. കാഴ്‌ചക്കാരുടെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം. 

തെലുഗിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് രാധേ ശ്യാം റിലീസ് ചെയ്തത്. 350 കോടി രൂപയോളം മുടക്കിയാണ് നിര്‍മ്മാണം. സംവിധായന്‍ രാധ കൃഷ്‌ണ കുമാര്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹസ്‍തരേഖ വിദഗ്‍ധന്‍റെ കഥാപാത്രമാണ് പ്രഭാസ് സിനിമയില്‍ ചെയ്‌തിരിക്കുന്നത്. പീരിയഡ് റൊമാന്‍റിക് ഡ്രാമ എന്ന നിലയില്‍ പ്രഭാസ് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നോ എന്ന ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക്. പ്രഭാസ്-പൂജ ജോഡി വിജയിച്ചോ എന്നും ആരാധകര്‍ പറയുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മലയാളിയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടിയാണ് രാധേ ശ്യാമിന്‍റെ ശബ്‍ദ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

Radhe Shyam : പൃഥ്വിരാജിന് നന്ദി പറഞ്ഞ് പ്രഭാസ്, 'രാധേ ശ്യാം' തിയറ്ററുകളിലേക്ക്