ബോളിവുഡ് താരം രാധിക ആപ്‌തെ എന്നും വാര്‍ത്തകളുണ്ടാക്കാറുണ്ട്. അഭിനയ മികവു കൊണ്ടാണ് രാധിക ആരാധക ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ രാധിക ഇപ്പോള്‍ ശ്രദ്ധിക്കപ്പടുന്നതു കടലിലെ കുളിയുടെ പേരിലാണ്. ഇറ്റലിയിലെ ടസ്‌ക്കെനിയില്‍ അവധിക്കാലം ചിലവിടുന്ന രാധികയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്. ബിക്കിനിയിട്ട് ട്രിനയന്‍ കടലില്‍ ചാടിക്കുളിക്കുന്ന രാധികയുടെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളും വീഡിയേയും രാധിക തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ട്രൂ എലഗന്‍സ് എന്ന കുറിപ്പോടെ പുറത്തു വിട്ട കടല്‍ക്കുളിയുടെ ചിത്രങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു.