കാമുകനുമൊത്ത് രാധിക ഗോവയില്‍ അവധി ചെലവഴിക്കുകയാണ്
താരങ്ങളുടെ വസ്ത്രങ്ങളെ കുറിച്ച് പലപ്പോഴും വിമര്ശനങ്ങള് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ വിവാദങ്ങളുടെ തോഴിയായ രാധിക ആപ്തെയേയും വിടാതെ കൂടിയിരിക്കുകയാണ് വിമര്ശകര്. നഗ്നസെല്ഫി പുറത്തായതിന്റെ പേരിലും പുരുഷാധിപത്യത്തെ കുറിച്ച് സംസാരിച്ചതിന്റെ പേരിലും രാധിക പലതവണ വിവാദങ്ങളില് അകപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ബിക്കിനിയുടെ വിവാദത്തിലാണ് രാധിക.
ഗോവയില് കാമുകനുമൊപ്പ് അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് രാധികയിപ്പോള്. രാധിക ബിക്കിനി അണിഞ്ഞ് കാമുകന് മാര്ക്ക് റിച്ചാര്ഡിനൊപ്പം മദ്യം നുണഞ്ഞ് ബീച്ചില് ഇരിക്കുന്ന ചിത്രം സോഷ്യല് മീഡിയയില് പങ്കുവച്ചിരുന്നു. ചിത്രം കണ്ടതോടെ വിമര്ശിച്ചുകൊണ്ട് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്.
എന്നാല് ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഒരു അഭിമുഖത്തിനിടെ താരം പ്രതികരിച്ചത്. ബീച്ചില് ബിക്കിനിയില്ലാതെ സാരിയുടക്കണമെന്നാണോ നിങ്ങള് പറയുന്നതെന്നാണോയെന്ന് രാധിക ചോദിച്ചു.
അതേസയമം ട്രോളുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും മറ്റുള്ളവര് പറഞ്ഞാണ് ഇത് അറിഞ്ഞതെന്നും രാധിക പറഞ്ഞു. പാഡ്മാന് ആണ് രാധിക അവസാനമായി അഭിനയിച്ച ചിത്രം. സെയ്ഫ് അലിഖാന് നായകനാകുന്ന ബസാറിലാണ് രാധിക അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
