ബിക്കിനി ധരിച്ച് ബീച്ചിലിരിക്കുന്ന ഫോട്ടയുടെ പേരില്‍ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് രാധിക ആപ്തേയുടെ മറുപടി

മുംബൈ: ബിക്കിനി ധരിച്ച് ബീച്ചിലിരിക്കുന്ന ഫോട്ടയുടെ പേരില്‍ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് രാധിക ആപ്തേയുടെ മറുപടി. രാധികയുടെ ചിത്രം , ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോയെന്നാണ് രാധികയുടെ മറുപടി.

 ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്. സാരിയുടുത്ത് ബീച്ചില്‍ പോണമെന്നാണോ ഇവര്‍ ആഗ്രഹിക്കുന്നത് രാധിക ചോദിച്ചു.

View post on Instagram

പാഡ്മാനില്‍ അക്ഷയ്കുമാറിന്റെ ഭാര്യയുടെ വേഷത്തില്‍ മികവാര്‍ന്ന അഭിനയം കാഴ്ച വെച്ചിരുന്നു രാധിക ആപ്‌തെ. അമീഷ പട്ടേല്‍, സാമന്ത, സോനം കപൂര്‍, തപ്‌സി പാനു തുടങ്ങിയവരും ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിമര്‍ശനം നേരിട്ടിരുന്നു.