കുടിയേറ്റത്തിന്റെ ദൈന്യതകള്‍ വിവരിക്കുന്ന ഉള്ളുലയ്‌ക്കുന്ന ചിത്രം. ആഭ്യന്തര കലാപം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നവരുടെ കൂട്ടത്തിലെ കമിതാക്കള്, മാതാപിതാക്കളെ പിന്‍തുടര്‍ന്ന് രാജ്യം വിട്ട് ഇറാനില്‍ അഭയം തേടാന്‍ നിര്‍ബന്ധിതയായ പ്രണയിനി, അധികൃതമായി അതിര്‍ത്തികടന്ന് കാമുകിയെ തെരഞ്ഞ് പിടിച്ച് തു‌ര്‍ക്കി വഴി യൂറോപ്പിലേക്ക് കടക്കാന്‍ പദ്ധതിയിടുന്ന നായകന്, ലോകം നേരിടുന്ന വലിയ പ്രതിസന്ധിയുടെ തീവ്രത മുഴുവന്‍ ഓരോ ഫ്രെയിമിലും നിറച്ചിരിക്കുകയാണ് സംവിധായകന്‍. റഫ്താന്‍ പകര്‍ന്നു തരുന്ന അനുഭവങ്ങള്‍ വാക്കുകളിലൊതുങ്ങുന്നില്ല. നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ സിനിമാസ്വാദകര് നിറഞ്ഞ കയ്യടിയോടെയാണ് ഉദ്ഘാടന ചിത്രം കണ്ടെഴുനേറ്റത്. അഫ്ഗാന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയായിരുന്നു ഐ.എഫ്.എഫ്.കെ വേദിയില്‍.