ചെന്നൈ: കാനഡയിലെ തന്‍റെ ആരാധകര്‍ക്കായി സംഗീത വിരുന്ന് ഒരുക്കുകയാണ് ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവ് എ. ആര്‍ റഹ്മാന്‍. സംഗീത വിരുന്ന് അറിയിച്ച് കൊണ്ടുള്ള പ്രൊമേ റഹ്മാന്‍ പുറത്തിറക്കി. എന്നാല്‍ പ്രൊമോയില്‍ ആരാധകരെ ചെറുതായി ട്രോളാനും റഹ്മാന്‍ മറന്നില്ല. കഴിഞ്ഞ ജൂലൈ എട്ടിന് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടത്തിയ സംഗീത മേളയ്ക്ക് അത്ര നല്ല പ്രതികരണമല്ല റഹ്മാന് കിട്ടിയത്.
നേട്രു, ഇന്‍ട്രു, നാളെയ് (ഇന്നലെ, ഇന്ന്, നാളെ) എന്ന പേരില്‍ തമിഴ് ഗാനങ്ങളായിരുന്നു സംഗീത മേളയില്‍ റഹ്മാന്‍ ഉള്‍പ്പെടുത്തിയത്. ഒരൊറ്റ ഹിന്ദി പാട്ടു പോലും ഉള്‍പ്പെടുത്താത്തത് ആണ് ആരാധകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ റഹ്മാനെ വിമര്‍ശിച്ച് കൊണ്ട് ആരാധകര്‍ എത്തി. ആരാധകരുടെ ഈ പ്രതികരണമാണ് റഹ്മാനെ ട്രോളാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍. വരുന്ന ഒക്ടോബര്‍ 20 നും 21 നുമാണ് കാനഡയിലെ തന്‍റെ ഹിന്ദി, തമിഴ് ആരാധകര്‍ക്കായി രണ്ടു സംഗീത മേളകളുമായി റഹ്മാന്‍ എത്തുന്നത്.
സംഗീത മേളയുടെ പ്രൊമോയിലാണ് ആരാധകരെ റഹ്മാന്‍ ട്രോളിയത്. ഹിന്ദിയിലും തമിഴിലുമായി രണ്ട് സംഗീത മേളയാണ് ഉള്ളതെന്നും നിങ്ങള്‍ക്ക് വേണ്ടിയാണ് വരുന്നതെന്നും പറയുന്ന പ്രൊമോയില്‍ ഹിന്ദി സംഗീത മേള തമിഴ് ആരാധകര്‍ക്കായും തമിഴ് സംഗീത മേള ഹിന്ദി ആരാധകര്‍ക്കും വേണ്ടിയാണെന്ന് റഹ്മാന്‍ പറയുന്നുണ്ട്‍. എന്തായാലും സംഗീതം മാത്രമല്ല ട്രോളാനും റഹ്മാന് നന്നായി അറിയാമെന്ന് പ്രൊമോ കണ്ട ആരാധകര്‍ക്ക് മനസിലായിട്ടുണ്ടാകും.
