മലയാളത്തില്‍ കുറഞ്ഞ സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് റായ് ലക്ഷ്മി. ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ അതീവ ഗ്ലാമറായാണ് ലക്ഷ്മി എത്തുന്നത്. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും എത്തിയിട്ടുണ്ട്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത നേഹ ദൂപിയ നായികയായി 2006 ല്‍ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ജൂലി2.
ചില സാഹചര്യങ്ങളാല്‍ ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി 2 പറയുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

