ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കിട്ട ഷൂട്ടിംഗിന് ഇടയില്‍ സംവിധായകനായ രാജമൗലി ഒരു മോഹന്‍ലാല്‍ ചിത്രം കാണുവാന്‍ സമയം കണ്ടെത്തി. വെള്ളിയാഴ്ച ഇറങ്ങിയ മനമന്തയാണ് അത്. മോഹൻലാൽ നായകനായി എത്തിയ തെലുങ്ക് ചിത്രം മനമന്ത ടോപ് ക്ലാസ് ചിത്രമാണെന്നാണ് രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മോഹൻലാൽ ഉൾപ്പടെ ചിത്രത്തിലുള്ള എല്ലാവരും മികച്ച അഭിനയമാണ് കാഴ്ചവച്ചതെന്നും ഇവരുടെ പ്രകടനം നിങ്ങളെ ചിരിപ്പിക്കുകയും ചിലപ്പോൾ കരയിക്കുകയും ഹൃദയത്തിൽ നിലനിൽക്കുകയും ചെയ്യുമെന്നും രാജമൗലി പറയുന്നു,
ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗൗതമി, വിശ്വന്ത് ദുഡ്ഡുംപുഡി, റെയ്‌ന റാവു എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. തമിഴില്‍ ‘നമതു’ എന്ന പേരിലും മലയാളത്തില്‍ വിസ്മയം എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്തത്.
