ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനവിഷയത്തില്‍ സൂപ്പര്‍സ്റ്റാര്‍ രാജനീകാന്ത് ഇന്ന് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തില്‍ രജനീകാന്ത് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ വെല്ലുവിളികള്‍ അറിയാമെന്നും
അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത് എന്നുമായിരുന്നു ആരാധകസംഗമത്തിന്റെ ആദ്യ ദിനം രജനി പറഞ്ഞത്. 

യുദ്ധത്തിനിറങ്ങാന്‍ സമയമായെന്നും, ജയം ഉറപ്പാക്കണമെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞിരുന്നു. ബിജെപിയുടെ നിശ്ശബ്ദ പിന്തുണയോടെ ഒരു സംഘടന പ്രഖ്യാപിയ്ക്കാനാണ് രജനീകാന്തിന്റെ പദ്ധതിയെന്നാണ് സൂചന. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പിന്നീടുണ്ടാകും.