രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ രജനീകാന്ത് ഇക്കാര്യത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. രാഷ്ട്രീയ പ്രവേശനകാര്യത്തില്‍ മനസു തുറന്നിരിക്കുകയാണ് രജനീകാന്ത്. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഉദ്ദേശ്യമില്ലെന്ന് രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പല സമയങ്ങളിലും തന്റെ പേര് ഉപയോഗിച്ചു. ശ്രീലങ്കൻ വിഷയത്തിൽ ഉൾപ്പെടെ തമിഴ് ജനതയ്ക്കൊപ്പമാണ് തന്റെ നിലപാടെന്ന് പല തവണ ആവർത്തിച്ചതാണെന്നും രജനീകാന്ത് പറഞ്ഞു.