എനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ അവളാണ് നേരിട്ടത്. എന്റെ കരിയര്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് ചലചിത്രതാരം രജനികാന്ത് 

ചെന്നൈ: തനിക്ക് സിനിമാ മേഖലയില്‍ മുന്നേറുന്നതിനായി ഭാര്യ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് വാചാലനായി ചലചിത്രതാരം രജനികാന്ത്. കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സാധാരണ ഒഴിഞ്ഞ് മാറാറുള്ള രജനി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലത നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്ന് പറഞ്ഞത്.

എനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ അവളാണ് നേരിട്ടത്. എന്റെ കരിയര്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് ചലചിത്രതാരം രജനികാന്ത് പറഞ്ഞു. വീടും കുട്ടികളും സംബന്ധിയായ ഒന്നും തന്നെ എന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും രജനികാന്ത് പറയുന്നു. 

കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായി ഇരിക്കുന്നതിന് പിന്നില്‍ ലതയുടെ കഠിനാധ്വാനമാണെന്നും രജനി കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ നേരിട്ടിരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും തന്റെ അഭിനയ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രജനി വെളിപ്പെടുത്തി.