ഒരു മുത്തശ്ശിഗദയിലൂടെ ശ്രദ്ധേയായ രാജിനി ചാണ്ടിയുടെ പുതിയ സിനിമയാണ് ഗാന്ധി നഗറിലെ ഉണ്ണിയാര്‍ച്ച. ജയേഷ് മൈനാഗപ്പിള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പാര്‍വതി നമ്പ്യാര്‍, ഇന്നസെന്റ്, രണ്‍ജി പണിക്കര്‍, കോട്ടയം നസീര്‍, കൊച്ചു പ്രേമന്‍, നോബി, രോഹിത് മേനോന്‍ തുടങ്ങിയവരും സിനിമയിലുണ്ടാകും. സാജു കൊടിയനാണ് തിരക്കഥ എഴുതുന്നത്. വിപിന്‍ മോഹനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരിനാരായണനാണ് ഗാനങ്ങള്‍ എഴുതുന്നത്. അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കും.
