സ്റ്റൈല്‍മന്നന്‍ ആരാധകര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്ത. രജനീകാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ആദ്യപോസ്റ്റര്‍ എത്താന്‍ ഇനി അധികം കാത്തിരിക്കേണ്ട.എന്തിരന്‍ രണ്ടിന്റെ പോസ്റ്റര്‍ അടുത്ത മാസം പുറത്തുവിടുമെന്നാണ്അണിയറക്കാരുടെ പ്രഖ്യാപനം.
ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും യന്ത്രമനുഷ്യനായി അവതരിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റൈല്‍മന്നന്‍. തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന സൂചനകളാണ് എന്തിരന്‍ ക്യാമ്പ് നല്‍കുന്നത്. ശാസ്‌ത്രജ്ഞനായ വസീകരനും റോബോട്ടായ ചിട്ടിയുംരണ്ടാം ദൗത്യത്തിന് ഒരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും എന്തിരന്‍ 2.0യില്‍. ഷങ്കറിന്റെ വിസ്മയചെപ്പ് തുറക്കുമ്പോള്‍ എന്തെല്ലാം
ഉണ്ടാകും എന്ന ആകാംക്ഷയിലാണ് സിനിമാലോകം.
ആദ്യപോസ്റ്റര്‍ നവംബര്‍ 20ന്. ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതിനായി ഒരു വലിയ ചടങ്ങ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍ എന്നാണ് അറിയുന്നത്. ടീസര്‍ അടുത്തവര്‍ഷം ആദ്യംപൊങ്കല്‍ സമയത്ത് പുറത്തിറക്കും. റിലീസ് ഏപ്രിലില്‍ ആയിരിക്കും എന്നാണ് സൂചന. വന്‍ മുതല്‍മുടക്കില്‍ കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന എന്തിരന്‍ 2.0വിന്റെ ഷൂട്ടിംഗ് മുക്കാല്‍ ഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷമാണ് ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. എമി ജാക്‌സണ്‍ ആണ് നായിക. മാറ്റുകൂട്ടാന്‍ റഹ്മാന്‍ ഈണങ്ങളും ഉണ്ടാകും. കബാലി തരംഗം കെട്ടടങ്ങും മുമ്പാണ് എന്തിരന്‍ പോസ്റ്റര്‍ എത്തുന്നത്. എല്ലാകണ്ണുകളും ഇനി റോബോട്ടിന്റെ വരവിനായി..
