രജനീകാന്തും, അക്ഷയ് കുമാറും പ്രധാനവേഷത്തില്‍ എത്തുന്ന 2.0 ഈ മാസം 29ന് റിലീസ് ആകും. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ടീസര്‍ അക്ഷയ് കുമാര്‍ പുറത്തുവിട്ടു.  3ഡിയില്‍ തീയറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് 150 കോടിയോളം വി.എഫ്.എക്‌സ് ഒരുക്കിയത്. 2.0യുടെ നിര്‍മ്മാണം ലെയ്ക്കാ പ്രൊഡക്ഷന്‍സിനാണ്. ശങ്കറിന്റെയും എ.ആര്‍ റഹ്മാന്റെയും 2018-ലെ സിനിമ ഐലെ നായിക എമി ജാക്‌സണ്‍ ആണ് പുതിയ സിനിമയിലെ നായിക.

ആദില്‍ ഹുസൈനും, സുദന്‍ഷു പാണ്ഡെയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2010-ലെ യന്തിരനിലെ അതെ വേഷത്തില്‍ തന്നെയാണ് രജനികാന്ത് എത്തുന്നത്. ഡബിള്‍ റോളില്‍ എത്തുന്ന ആക്ഷന്‍ മന്നന്‍ ഒരെ സമയം ഡോ. വസീഗരത്തെയും ചിട്ടിയെയും അവതരിപ്പിക്കുന്നു. അക്ഷയ്കുമാറിന്റെ കഥാപാത്രം ഡോ. റിച്ചാര്‍ഡിന്റെതാണ്.ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്‌ക്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ ആണ്