കള്ളപ്പണത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന രജനീകാന്തിന്‍റെ ശിവാജിയിലെ കഥാപാത്രത്തെ ചിലര്‍ റീട്വീറ്റില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രജനീകാന്തിന് പുറമേ ബോളിവുഡില്‍ നിന്നും അനുഷ്ക ശര്‍മ്മ, രണ്‍വീര്‍ സിംഗ്, റിഷി കപൂര്‍, സുനില്‍ ഷെട്ടി ഇങ്ങനെ വലിയ നിര തന്നെ പുതിയ നീക്കത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
നിലവിലുള്ള 500 രൂപ 1000 രൂപ നോട്ടുകൾ ഇന്ന് അർദ്ധരാത്രി മുതൽ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള ചരിത്രപരമായ നടപടിയാണിതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.
ഇപ്പോൾ കയ്യിലുള്ള നോട്ടുകൾ വ്യാഴാഴ്ച മുതൽ ബാങ്കുളിലോ പോസ്റ്റ് ഓഫീസിലോ തിരിച്ച് നൽകാം. പുതിയ 500 രൂപ 2000 രൂപ നോട്ടുകൾ വ്യാഴാഴ്ച പുറത്തിറക്കും.
