രജനിയോടുള്ള കടുത്ത ആരാധനയാണ് പേട്ട റിലീസ് ചെയ്ത തിയേറ്ററിൽവച്ചുതന്നെ ഇരുവരും വിവാഹിതരായതെന്നാണ് വിവരം. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് ദമ്പതികൾ സദ്യയും ഒരുക്കിരുന്നു.
ചെന്നൈ: സ്റ്റൈൽ മന്നൽ രജനികാന്തിനോടുള്ള കടുത്ത ആരാധനയിൽ വിവാഹം തീയറ്ററിൽവെച്ച് നടത്തി യുവാവ്. രജനികാന്തിന്റെ പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയറ്ററാണ് വിവാഹ വേദിയായത്. അൻപരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ച് വിവാഹിതരായത്.
രജനിയോടുള്ള കടുത്ത ആരാധനയാണ് പേട്ട റിലീസ് ചെയ്ത തിയേറ്ററിൽവച്ചുതന്നെ ഇരുവരും വിവാഹിതരായതെന്നാണ് വിവരം. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് ദമ്പതികൾ സദ്യയും ഒരുക്കിരുന്നു.
കാർത്തിക് സുബ്ബരാജ് ആണ് പേട്ട സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ കഥയും സർപ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 'പേട്ട' സിനിമ കാത്തിരിക്കുന്ന എല്ലാവരോടുള്ള സ്നേഹവും അദ്ദേഹം പങ്കുവച്ചിരുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത് എന്ന പ്രത്യേകതയും 'പേട്ട'യ്ക്കുണ്ട്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം.
