തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍‌ രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് കാല. ചിത്രത്തിന്റെ ഇന്‍ട്രോ മ്യൂസിക് എങ്ങനെയാണ് ഒരുക്കേണ്ടതെന്ന നിര്‍ദ്ദേശം ആരായുകയാണ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍.

സാമൂഹ്യമാധ്യത്തിലൂടെയായിരുന്നു സന്തോഷ് നാരായണൻ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചത്. നാല് ഓപ്ഷനുകള്‍ ആയിരുന്നു സന്തോഷ് നാരായണന്‍ നല്‍കിയത്. 1980 കളിലെ റെട്രോ, 90കളിലെ സ്‌റ്റൈലിഷ്, നിലവിലുള്ള മോഡേണ്‍ ഇലക്ട്രിക്ക്, എല്ലാത്തിന്റെയും മിക്‌സഡ് എന്നിങ്ങനെയാണ് സന്തോഷ് നാരായണന്‍ ഓപ്ഷന്‍ നല്‍കിയത്. 39 ശതാമനം പേരും മിക്‌സഡ് മ്യൂസിക് തെരഞ്ഞെടുത്തു. 27 ശതമാനം പേര്‍ സ്‌റ്റൈലിഷും. 19 ശതമാനം റെട്രോ മ്യൂസിക് തെരഞ്ഞെടുത്തു. 15 ശതമാനം പേര്‍ മോഡേണ്‍ ഇലക്ട്രിക് മ്യൂസികും അണ് തെരഞ്ഞെടുത്തത്.