രജനികാന്തിന്റെ 2.0ത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രതിനായകനായി അഭിനയിക്കുന്നത്. രജനികാന്തിനൊപ്പമുള്ള അഭിനയം അവിസ്‍മരണീയമായ അനുഭവമാണെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളാണ് രജനികാന്ത്. ആത്മാര്‍ഥതയും ലാളിത്യവും കൊണ്ടു കരിയറില്‍ ഇത്രയും ഉയരത്തില്‍ എത്തിയ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തോടൊപ്പം ഇനിയും നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കണം എന്നുണ്ട്. 2.0ത്തിലെ വേഷം എന്റെ 25 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അഭിനയിക്കാത്ത ഒന്നാണ്. മേക്കപ്പിനായി മൂന്നര മണിക്കൂറോളം ചെലവിട്ടിട്ടുണ്ട്- അക്ഷയ് കുമാര്‍ പറയുന്നു.
