Asianet News MalayalamAsianet News Malayalam

രജനികാന്ത് മുഖ്യമന്ത്രിയാകുമെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ

Rajinikanth might become next TN chief minister ahead of Kamal Haasan Vijay in popularity IB report
Author
First Published Nov 4, 2017, 2:49 PM IST

ചെന്നൈ: സിനിമാരംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തുന്നത് തമിഴകത്ത് പുതിയ കാര്യമല്ല. എംജിആറിനും കരുണാനിധിക്കും ജയലളിതയ്ക്കും പിന്‍കാമിയായി തമിഴകത്തിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് രജനീകാന്ത് എത്തുമെന്നാണ് പുതിയ വാര്‍ത്ത. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഐബി റിപ്പോര്‍ട്ട് അനുസരിച്ച് സിനിമാക്കാര്‍ക്കിടയില്‍ നിന്നും അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനാണെന്നു വ്യക്തമാക്കുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഐബി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയപാര്‍ട്ടിയുമായി എത്തുമെന്നു രജനീകാന്തും കമല്‍ ഹാസനും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടയ്ക്കു വിജയിയും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ എന്താകും സ്ഥിതിയെന്നു മനസിലാക്കാനാണു ബിജെപി നിര്‍ദേശത്തെത്തുടര്‍ന്ന് ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിലവില്‍ എഐഎഡിഎംകെയാണ് തമിഴ്നാട്ടില്‍ അധികാരത്തില്‍. ജയലളിതയുടെ പ്രചാരണ തന്ത്രങ്ങളും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് ഇതിനു സഹായിച്ചത്. എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പു നടന്നാല്‍ ഇതാകില്ല സ്ഥിതിയെന്നും ഐബി ചൂണ്ടിക്കാട്ടുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 89 ആളുകള്‍ ഇപ്പോഴത്തെ സര്‍ക്കാരില്‍ തൃപ്തരല്ലെന്ന് പറയുന്നു.  80% ആളുകളും ഇനി അണ്ണാ ഡിഎംകെയ്ക്ക് വോട്ടു ചെയ്യില്ലെന്നു വ്യക്തമാക്കി. നാലു ശതമാനം ആളുകള്‍ കമല്‍ ഹാസനും ഒമ്പതു ശതമാനം ആളുകള്‍ വിജയ്ക്കും പിന്തുണ നല്‍കുമെന്ന് അറിയിച്ചപ്പോള്‍ 19% ആളുകളാണ് രജനികാന്തിനെ പിന്തുണച്ചത്. 
 

Follow Us:
Download App:
  • android
  • ios