ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന 2.0ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യൻ സിനിമയ്‍ക്ക് തന്നെ അഭിമാനിക്കാവുന്ന ചിത്രമായിരിക്കും 2.0 എന്നാണ് രജനികാന്ത് പറയുന്നത്. 29നാണ് ചിത്രം റിലീസ് ചെയ്യുക.

മികച്ച തിരക്കഥയും സാങ്കേതികത്തികവോടും കൂടി സിനിമ മികച്ച നിലവാരത്തിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. 2.0വിന്റെ ഷൂട്ടിംഗ് രസകരകരമായിരുന്നു. ക്ലൈമാക്സ് ഷൂട്ടിംഗിന്റെ സമയത്ത് ആരോഗ്യം മോശമായതു മാത്രമാണ് പ്രശ്നമായത്. എന്റെ ആദ്യ ചിത്രത്തിനു ശേഷം ഇത്രത്തോളം ഞാൻ ആകാംക്ഷയിലുള്ളത് 2.0വിനെ കുറിച്ചാണ്. ചിത്രത്തില്‍ 40 മുതല്‍ 45 ശതമാനം വരെ വിഷ്വല്‍ എഫക്റ്റ്സ് ആണ്. ഞാൻ എങ്ങനെയാണ് അഭിനയിച്ചതെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്- രജനികാന്ത് പറയുന്നു.
ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കും. അക്ഷയ് കുമാര്‍ ആണ് വില്ലനായി അഭിനയിക്കുന്നത്.
എമി ജാക്സണ്‍ നായികയായി എത്തുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.