രജനീകാന്ത്  ചിത്രം  'പേട്ട'യുടെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സ് സൈറ്റിൽ.  

ചെന്നൈ: രജനീകാന്ത് ചിത്രം 'പേട്ട'യുടെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സ് സൈറ്റിൽ. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പേട്ട. തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്.

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവർ രജനിക്കൊപ്പം അണിനിരക്കുന്നു.

http://'തലൈവര്‍' തിരുമ്പി വന്തിട്ടേന്‍! 'പേട്ട' റിവ്യൂ