രജനികാന്തിന്റെ 2.0 റിലീസ് തീയതി പ്രഖ്യാപിച്ചു  

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0. നിരവധി തവണ റിലീസ് തീയതി മാറ്റിവെച്ച ചിത്രം നവംബര്‍ 29ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെയാണ് റിലീസ് തീയതി തന്‍റെ ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രം തിയറ്റുകളിലെത്താന്‍ ഇത്രയും വൈകുന്നത്. 2010ല്‍ പുറത്തിറങ്ങിയ രജനി കാന്തിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. വിസ്മയരംഗങ്ങൾ ഒരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിരവ് ഷാ ആണ്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു. എമി ജാക്സണാണ് രജനീകാന്തിന്‍റെ നായികയായി എത്തുന്നത്.