തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ബാഷ. രജനീകാന്തിന് ഏറ്റവും കൂടുതല്‍ ആരാധകര്‍ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ബാഷ. ചിത്രം വീണ്ടും റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
മാണിക്കം എന്ന സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായും ബാഷ എന്ന അധോലോകനായകനായും രജനീകാന്ത് തകര്‍ത്താടിയ ചിത്രം റിലീസ് ചെയ്‍തത് 1995ലാണ്. സുരേഷ് കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്‍തത്. നഗ്മയാണ് നായിക.
