യെന്തിരൻ 2.0ന്റെ ടീസര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനാകുന്ന സിനിമയാണ് യെന്തിരൻ 2.0. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു.

ഒന്നര മിനിട്ടുള്ള ടീസറിന്റെ ഭാഗങ്ങളാണ് ചോര്‍ന്നത്. മൊബൈലില്‍ പകര്‍ത്തിയ ടീസറാണ് ചോര്‍‌ന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ചോര്‍ന്നതിനെതിരെ രജനികാന്തിന്റെ മകള്‍‌ സൌന്ദര്യ രംഗത്ത് എത്തി. ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അക്ഷയ്‍കുമാറാണ് സിനിമയിലെ വില്ലൻ. എമി ജാക്സണാണ് നായികയായി അഭിനയിക്കുന്നത്.