ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ റെക്കോഡുകള്‍ തകര്‍ത്ത് കബാലിയുടെ ആദ്യദിന കലക്ഷന്‍. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം നാല്‍പ്പത് കോടി വാരിക്കൂട്ടിയ കബാലി കേരളത്തിലെ 306 തിയറ്ററുകളില്‍ നിന്നായി 4 കോടി 27 ലക്ഷം രൂപാ ഗ്രോസ് കളക്ഷനായി നേടിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന കണക്കുകള്‍. 

ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും പുതിയ റെക്കോര്‍ഡിട്ട കബാലി തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന ആദ്യദിന കലക്ഷന്‍ നേടിയ ചിത്രമായി. 750ലേറെ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം 21.5കോടി ഗ്രോസ് കളക്ഷനായി നേടിയതായി പ്രമുഖ എന്‍റര്‍ടെയ്മെന്‍റ് ജേര്‍ണലിസ്റ്റ് ശ്രീധര്‍ പിള്ള പറയുന്നു. 

ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസും മോഹന്‍ലാലിന്‍റെ മാക്‌സ് ലാബും ചേര്‍ന്നാണ് കബാലി കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.