തകര്‍പ്പന്‍ ആക്ഷന്‍, കാലയുടെ ടീസര്‍ പുറത്തുവിട്ടു- വീഡിയോ

രജനികാന്തിന്റെ പുതിയ സിനിമയായ കാലയുടെ ടീസര്‍‌ പുറത്തുവിട്ടു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരിക്കും കാലയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

പി രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കരികാലന്‍ എന്ന അധോലോകനായകനായാണ് രജനികാന്ത് അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.