'പഴയ രജനി തിരിച്ചുവന്നല്ലോ'? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രജനീകാന്തിന്റെ മറുപടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 10:42 AM IST
rajinikanths reaction after petta success
Highlights

"അവരെ സന്തോഷപ്പെടുത്തുക എന്നതാണ് നമ്മുടെ തൊഴില്‍. (അവങ്കളുക്ക് അത് സന്തോഷപ്പെടുത്തറ്ത് താന്‍ നമ്മ വേലെ). അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം."

സമീപകാല രജനീകാന്ത് ചിത്രങ്ങളില്‍ റിലീസിംഗ് സെന്റുകളില്‍ നിന്നെല്ലാം ഒരേപോലെ മികച്ച അഭിപ്രായം ലഭിക്കുകയാണ് 'പേട്ട'യ്ക്ക്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഏറെക്കാലത്തിന് ശേഷം പഴയ ക്രൗഡ് പുള്ളര്‍ രജനിയെ കാണാനായെന്നാണ് പ്രേക്ഷകാഭിപ്രായം. റിലീസ്ദിനം മുതല്‍ ചിത്രത്തിന് വന്‍ മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രതികരണത്തിന് പിന്നാലെയുള്ള രജനീകാന്തിന്റെ പ്രതികരണമാണിത്.

സിനിമ എല്ലാവര്‍ക്കും നന്നായി ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് കേള്‍ക്കുന്നത്. വലിയ സന്തോഷം. സണ്‍ പിക്‌ചേഴ്‌സിനും കാര്‍ത്തിക് സുബ്ബരാജിനും ഒപ്പം മുഴുവന്‍ യൂണിറ്റിനും അവകാശപ്പെട്ടതാണ് ഈ വിജയം. 

പഴയ രജനി സ്റ്റൈല്‍ സ്‌ക്രീനില്‍ തിരിച്ചത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള രജനിയുടെ മറുപടി ഇങ്ങനെ.. 'അതെല്ലാം കാണികള്‍ക്ക് (മക്കള്‍ക്ക്) ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ക്ക് അത് ഇഷ്ടപ്പെട്ടതില്‍ വലിയ സന്തോഷം. അവരെ സന്തോഷപ്പെടുത്തുക എന്നതാണ് നമ്മുടെ തൊഴില്‍. (അവങ്കളുക്ക് അത് സന്തോഷപ്പെടുത്തറ്ത് താന്‍ നമ്മ വേലെ). അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം.' സിനിമ മികച്ച അഭിപ്രായം നേടുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അതിന്റെ ക്രെഡിറ്റ് സംവിധായകന് നല്‍കുന്നു രജനീകാന്ത്. 'അതിന്റെ ക്രെഡിറ്റ് എല്ലാം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് അവകാശപ്പെട്ടതാണ്. ആദ്യം വന്നപ്പോള്‍ത്തന്നെ ഓരോ സീനും ഓരോ ഷോട്ടും അടക്കമാണ് എന്നെ പറഞ്ഞുകേള്‍പ്പിച്ചത്. വലിയ സന്തോഷം തോന്നുന്നുണ്ട് ഇപ്പോള്‍.' 

loader