വൈകുന്നേരം നല്ല തിരക്കുള്ള സമയമായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടിയെ കാണുന്നത്. യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത്. മുഖം മാത്രമാണ് കാണുന്നത്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് കുട്ടി നില്‍ക്കുന്നത്. പിന്നീട് താഴേക്ക് നോക്കുമ്പോഴാണ് ബസിലെ ജീവനക്കാരൻ കുട്ടിയുടെ കാലിൽ വളരെ മോശമായി രീതിയില്‍ തൊടുന്നത് കണ്ടത്.
പ്ലസ് വണിന് പഠിക്കുമ്പോൾ ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രജിഷ വിജയന്‍. ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ ബസിലെ ജീവനക്കാരനെ തല്ലിയിട്ടുണ്ടെന്ന് രജിഷ പറഞ്ഞു. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ജൂണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു രജിഷയുടെ വെളിപ്പെടുത്തൽ.
പ്ലസ് വണിന് പഠിക്കുന്ന സമയത്താണ്. ബസില്‍ യാത്ര ചെയ്യുകയായിരുന്നു. സ്ത്രീകൾ കയറുന്ന ഡോറിനടുത്തുള്ള കമ്പിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. വൈകുന്നേരം നല്ല തിരക്കുള്ള സമയമായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടിയെ കാണുന്നത്. യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത്. മുഖം മാത്രമാണ് കാണുന്നത്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് കുട്ടി നില്‍ക്കുന്നത്.
പിന്നീട് താഴേക്ക് നോക്കുമ്പോഴാണ് ബസിലെ ജീവനക്കാരൻ കുട്ടിയുടെ കാലിൽ വളരെ മോശമായി രീതിയില്‍ തൊടുന്നത് കണ്ടത്. സീറ്റിലിരിക്കുന്ന സ്ത്രീകളൊക്കെ എല്ലാം കാണുന്നുണ്ട്. എന്നാൽ ആരും പ്രതികരിക്കുന്നില്ല. ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചുപറഞ്ഞു.
പിന്നീട് അയാൾ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച് ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ആന്റിമാരോട് ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാനും അയാളും തമ്മില്‍ ബഹളമായി. അതിനിടയിൽ അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. അങ്ങനെ ഞാനയാളുടെ മുഖത്തടിച്ചു. ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിടുകയായിരുന്നുവെന്ന് രജിഷ പറഞ്ഞു.
