കഥാപാത്രത്തിനനുസരിച്ച് രൂപവും ഭാവവും മാറ്റാന്‍ ശ്രദ്ധിക്കുന്ന നടനാണ് രാജ്കുമാര്‍ റാവു. വിക്രമാദിത്യ മൊട്‍വാനിയുടെ ട്രാപ്പ്ഡ് എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ രാജ്കുമാര്‍ റാവു പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു തകര്‍പ്പന്‍ കഥാപാത്രമായി രാജ്കുമാര്‍ റാവു എത്തുന്നു. 324 വയസ്സുള്ള ഒരു കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ദിനേഷ് വിജന്‍സിന്റെ രാബ്ട എന്ന സിനിമയിലാണ് ആ കഥാപാത്രം.

കണ്ടാല്‍ തിരിച്ചറിയാത്ത മേക്ക് ഓവറിലാണ് രാജ്കുമാര്‍ റാവു 324 വയസ്സുള്ള കഥാപാത്രമായി മാറിയിരിക്കുന്നത്. രാബ്ടയുടെ ട്രെയിലറിന്റെ അവസാന ഭാഗത്ത് ആണ് രാജ്കുമാര്‍ റാവുവിന്റെ കഥാപാത്രം വരുന്നത്. രാബ്ടയിലെ അതിഥി വേഷമെന്ന അടിക്കുറുപ്പോടെ രാജ്കുമാര്‍ റാവു തന്നെ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുടും ക്രിതിയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Scroll to load tweet…