അഞ്ച് കൊല്ലത്തോളം നീണ്ട ബാഹുബലി കാലത്തിന് ബൈ പറഞ്ഞ് എസ്എസ് രാജമൗലി. ബാഹുബലി സീരിസിലെ അവസാന പ്രമോഷനാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നത് എന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് രാജമൗലി. കഴിഞ്ഞ ദിവസം രാജമൗലിയുടെ പ്രത്യേക ഇന്‍റര്‍വ്യൂ ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു. ബാഹുബലി നിര്‍മ്മാതാവ് ശോഭു, സംഗീത സംവിധായകന്‍ കീരവാണി, നടി അനുഷ്ക എന്നിവര്‍ അവസാന പ്രമോഷനില്‍ ബാഹുബലി സംവിധായതനോടൊപ്പമുണ്ടായിരുന്നു.
ബാഹുബലി ആദ്യം 2015 ജൂലൈ 10 നാണ് ഇറങ്ങിയത്. ബാഹുബലി രണ്ടാം ഭാഗം 2017 ഏപ്രില്‍ 28നുമാണ് റിലീസ് ചെയ്തത്. അതേ സമയം രാജമൗലിയുടെ അടുത്ത ചിത്രം ഏതായിരിക്കും എന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്. പലരും മഹാഭാരതം അടക്കമുള്ള പേരുകള്‍ പറയുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ രാജമൗലി മനസ് തുറന്നിട്ടില്ല. തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനെ വച്ചുള്ള ചിത്രം ചെയ്യാനാണ് സാധ്യത എന്ന നിലയില്‍ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2012 ല്‍ പുറത്തിറങ്ങിയ ഈച്ചയ്ക്ക് ശേഷമാണ് ബാഹുബലിയുടെ അണിയറയിലേക്ക് രാജമൗലിയും സംഘവും കടന്നത്. ഒരു വര്‍ഷത്തെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2017 ജനുവരിയിലാണ് അവസാനിച്ചത്.
