Asianet News Malayalam

പ്രിയങ്കയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ നല്ലയാളാണ് തന്‍റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക്; രാഖി സാവന്ത്

പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ നല്ലയാളാണ് തന്‍റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് വീഡിയോയില്‍ രാഖി പറയുന്നത്. 

rakhi savanth says her would-bee deepak is better than priyankas husband nik johns
Author
Delhi, First Published Dec 4, 2018, 12:41 PM IST
  • Facebook
  • Twitter
  • Whatsapp

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. നാല്‍പതാമത്തെ വയസ്സില്‍ വിവാഹിതയാകാനൊരുങ്ങുന്ന രാഖി തന്‍റെ വിവാഹവും വിവാദത്തിലാക്കി പ്രശസ്തയാകാനുള്ള ശ്രമത്തിലാണ്. കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്‍റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്. 

പ്രിയങ്ക ചോപ്രയെയും നിക് ജോണ്‍സിനെയും പരാമര്‍ശിച്ചാണ് ഇത്തവണ രാഖി വിവാദത്തിനൊരുങ്ങുന്നത്. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ നല്ലയാളാണ് തന്‍റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് വീഡിയോയില്‍ രാഖി പറയുന്നത്. മാത്രമല്ല ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്‍റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി വിശദീകരിക്കുന്നു.

തനുശ്രീ ദത്തയ്ക്കെതിരെ മീടൂ ആരോപണം നടത്തിയാണ് രാഖി സാവന്ത് വാർത്തകളിൽ ഇടം പിടിച്ചത്. ദീപിക പദുക്കോണിനെയും രൺവീർ സിം​​ഗിനെയും വെല്ലുവിളിച്ചും രാഖി രം​ഗത്തെത്തിയിരുന്നു. ചെലവ് ചുരുക്കിയാണ് താൻ വിവാഹം കഴിക്കുന്നതെന്നും ദീപികയെപ്പോലെ മേനി നടിക്കാനില്ലെന്നും രാഖി വ്യക്തമാക്കിയിരുന്നു. ''പ്രിയങ്ക ഞാനും വിവാഹിതയാകാൻ പോകുകയാണ്. അമേരിക്കയിൽ വച്ചാണ് ഞങ്ങളുടെ വിവാഹം.'' രാഖി വീഡിയോയിൽ പറയുന്നു.  
 

Follow Us:
Download App:
  • android
  • ios