മുംബൈ: നടി രാഖി സാവന്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നിതംബത്തിലും മാറിടത്തിലും പതിപ്പിച്ച കൊച്ചുടപ്പ് ഇട്ടതാണ് ഇപ്പോഴത്തെ പൊങ്കാലയുടെ കാരണം.ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പൊഴാണു താരം ഈ വസ്ത്രം ധരിച്ചത്. ചിത്രങ്ങള്‍ രാഖി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പലരും രാഖിക്ക് എതിരെ രംഗത്ത് വന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണ് രാഖിയുടെ നീക്കം എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

നേരത്തെ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി സീലിങ് ഫാനില്‍ തൂങ്ങി മരിച്ചതിനെ തുടര്‍ന്നു സീലിങ് ഫാനുകള്‍ നിരോധിക്കണം എന്നു രാഖി ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഫാനുകളിലാണ് ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നതെന്നാണു കാരണമായി രാഖി പറഞ്ഞത്. ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയാണ് രാഖി.